അൽകോബാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

 


ദമ്മാം: സൗദിയിലെ അൽകോബാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം കാളികാവ് അടക്കാകുണ്ട് സ്വദേശി ചോലശ്ശേരി അബ്ദുൾ റഷീദ് (60) ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെ സ്വദേശി പൗരൻ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ദഹ്റാൻ പ്രോ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.

ദീർഘകാലമായി സൗദിയിൽ പ്രവാസിയായ റഷീദ് ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. കെഎംസിസി വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ