70 വയസ്സ് കഴിഞ്ഞ പ്രവാസികളെ പിരിച്ചുവിടാൻ കുവൈത്ത്; നടപടികൾ ശക്തമാക്കി

 


70 വയസ്സ് പിന്നിട്ട പ്രവാസി തൊഴിലാളികളെ ഘട്ടംഘട്ടമായി ജോലിയിൽ നിന്ന് ഒഴിവാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടക്കാനുള്ള നടപടികൾ കുവൈത്ത് ശക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങൾക്കും യൂണിയനുകൾക്കും സാമൂഹികകാര്യ മന്ത്രാലയം പുതിയ നിർദേശങ്ങൾ നൽകി.

70 വയസ്സ് കഴിഞ്ഞ പ്രവാസി ജീവനക്കാരുടെ സമ്പൂർണ പട്ടിക അടിയന്തരമായി തയാറാക്കാനാണ് നിർദേശം. ജീവനക്കാർക്ക് ലഭിക്കാനുള്ള വേതന കുടിശ്ശിക, സർവീസ് ആനുകൂല്യങ്ങൾ, മറ്റ് നിയമപരമായ അവകാശങ്ങൾ എന്നിവ പൂർണമായി തീർപ്പാക്കിയ ശേഷമേ പിരിച്ചുവിടൽ നടപടികൾ നടത്താവൂ എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പിരിച്ചുവിടുന്നവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് 30 ദിവസത്തിനകം സമർപ്പിക്കണം.

സ്വദേശിവൽക്കരണ നയം കൂടുതൽ ശക്തമാക്കുന്നതിന്റെയും കുവൈത്ത് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ