​ഹോർമുസ് കടലിടുക്കിൽ അഡ്‌നോക് കപ്പലിന് നേരെ മിസൈൽ ആക്രമണം; ആർക്കും പരിക്കില്ലെന്ന് സ്ഥിരീകരണം


അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ എണ്ണക്കപ്പലിന് നേരെ ശനിയാഴ്ച (ഓഗസ്റ്റ് 8) പുലർച്ചെ മിസൈൽ ആക്രമണമുണ്ടായതായി അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) സ്ഥിരീകരിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നിലവിൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും കമ്പനി അധികൃതർ അറിയിച്ചു.

​സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അഡ്‌നോക് അഭ്യർത്ഥിച്ചു.

​മേഖലയിൽ സംഘർഷം ആരംഭിച്ചതിനു ശേഷം ഹോർമുസ് കടലിടുക്ക് വഴി സർവീസ് നടത്തുന്ന തങ്ങളുടെ 15 കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഈ ആഴ്ച മാത്രം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാവുകയും, അതിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അഡ്‌നോക് വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഒരു കപ്പലിന് നേരെ കൂടി ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



വളരെ പുതിയ വളരെ പഴയ