അബൂദബിയിൽ മൂന്ന് രാത്രി തങ്ങിയാൽ ഇന്ത്യക്കാർക്ക് സൗജന്യ യുഎഇ വിസ.


അബുദാബി:അബൂദബിയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി ആകർഷകമായ സൗജന്യ വിസാ പദ്ധതി പ്രഖ്യാപിച്ച് വിനോദസഞ്ചാര സാംസ്കാരിക വകുപ്പ്. അബൂദബിയിൽ കുറഞ്ഞത് മൂന്ന് രാത്രികൾ തങ്ങുന്ന തരത്തിൽ ഹോളിഡേ പാക്കേജുകൾ ബുക്ക് ചെയ്യുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് സൗജന്യ എൻട്രി വിസ ലഭിക്കുക.

ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പദ്ധതിയുടെ ആദ്യഘട്ട കാലാവധി. മുൻഗണനാടിസ്ഥാനത്തിൽ 20,000 വിസകളാണ് ഈ ഘട്ടത്തിൽ സൗജന്യമായി അനുവദിക്കുന്നത്. പങ്കാളികളായ ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ ട്രാവൽ പോർട്ടലുകൾ വഴിയോ ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാകും. വിസയുടെ പൂർണ്ണ ചെലവും അബൂദബി വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് തന്നെ വഹിക്കും.

ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ഇതിന് അപേക്ഷിക്കാൻ അർഹതയുള്ളത്. അബൂദബിയിലെ ഹോട്ടലുകളിൽ തുടർച്ചയായി കുറഞ്ഞത് മൂന്നു രാത്രികൾ തങ്ങുകയും ഇന്ത്യയിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് കൈവശമുണ്ടായിരിക്കുകയും വേണം. വിസ പ്രൊസസ് ചെയ്യുന്ന ട്രാവൽ ഏജൻസികൾക്ക് തുക വകുപ്പ് നേരിട്ട് നൽകുകയോ അല്ലെങ്കിൽ ഏജൻസികൾക്ക് തുക തിരികെ നൽകുകയോ ചെയ്യും. മൂന്ന് മാസത്തെ ഈ പൈലറ്റ് പ്രോജക്ടിന്റെ വിജയം വിലയിരുത്തിയാകും തുടർനടപടികൾ സ്വീകരിക്കുക.

 

വളരെ പുതിയ വളരെ പഴയ