ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഖത്തർ അണ്ടർ 18 ബാസ്‌ക്കറ്റ്‌ബോൾ ടീം ഇന്ത്യയിലേക്ക് തിരിച്ചു

 


ഓഗസ്റ്റ് 13 മുതൽ 23 വരെ നടക്കുന്ന ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നതിനായി ഖത്തറിന്റെ അണ്ടർ 18 ബാസ്‌ക്കറ്റ്‌ബോൾ ടീം ഇന്ത്യയിലെ അഹമ്മദാബാദിലേക്ക് തിരിച്ചു. ചൈന, ഇറാൻ, ശ്രീലങ്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഖത്തർ മത്സരിക്കുന്നത്. ഓഗസ്റ്റ് 14ന് ഇറാനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ഓഗസ്റ്റ് 16ന് ചൈനയെയും 18ന് ശ്രീലങ്കയെയും ടീം നേരിടും.

​ദോഹയിൽ നടന്ന ഗൾഫ് യോഗ്യതാ മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടി വെള്ളി മെഡലോടെയാണ് ഖത്തർ ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പിച്ചത്. തുർക്കിഷ് പരിശീലകൻ സെൻഗിസ് കരാഡാഗിന്റെ കീഴിൽ പരിശീലനം പൂർത്തിയാക്കിയാണ് ടീമിന്റെ പുറപ്പെടൽ. 2027ൽ ചെക്ക് റിപ്പബ്ലിക്കിൽ നടക്കുന്ന ഫിബ അണ്ടർ 19 ലോകകപ്പിനുള്ള യോഗ്യതാ ടൂർണമെന്റ് കൂടിയാണിത്. ഖത്തർ ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ സാദൂൺ സബാഹ് അൽ കുവാരിയാണ് ഖത്തർ സംഘത്തെ നയിക്കുന്നത്.

​ 

വളരെ പുതിയ വളരെ പഴയ