ജൂണിൽ സംരക്ഷിത സമുദ്രമേഖലയിൽ ടാങ്കർ കപ്പൽ കരയ്ക്കടിഞ്ഞതിനെത്തുടർന്നുണ്ടായ എണ്ണച്ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി ഒമാൻ അറിയിച്ചു. സ്ഫോടനങ്ങളെ തുടർന്ന് അൽ ഖിബ്ലിയ ദ്വീപിന് സമീപം കുടുങ്ങിയ കപ്പലിൽ നിന്നാണ് എണ്ണ ചോർന്നത്.
എണ്ണച്ചോർച്ച ഏകദേശം 390 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ബാധിച്ചതായി ഒമാൻ എൻവയോൺമെന്റ് അതോറിറ്റി അറിയിച്ചു. അപൂർവ്വയിനം കടലാമകളും പവിഴപ്പുറ്റുകളും അടങ്ങുന്ന സമുദ്ര സംരക്ഷണ മേഖലയായ ഹല്ലാനിയാത്ത് ദ്വീപസമൂഹത്തിന് ചുറ്റുമാണ് എണ്ണപ്പാളി വ്യാപിച്ചിരിക്കുന്നത്. സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.
