ദോഹയിലെ ആർട്ട് സെന്ററിലേക്ക് ഒഴിവുകൾ: ഇന്ത്യക്കാർക്ക് അവസരം

 


ദോഹ: ദോഹയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ആർട്ട് സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഓപ്പറേഷൻസ് മാനേജർ, കർണാടക സംഗീത അധ്യാപകൻ/അധ്യാപിക എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

​സെന്റർ ഓപ്പറേഷൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള ഭരണനിർവ്വഹണവും പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാനുള്ള ശേഷിയും, മികച്ച ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും, ആകർഷകമായ വ്യക്തിത്വവും ഉണ്ടായിരിക്കണം. ദൈനംദിന ഭരണനിർവ്വഹണം, വിദ്യാർത്ഥികളും രക്ഷിതാക്കളുമായുള്ള ബന്ധം നിലനിർത്തൽ, അധ്യാപകരുമായുള്ള ഏകോപനം, മാർക്കറ്റിംഗ്, പരിപാടികളുടെ സംഘാടനം എന്നിവയാണ് പ്രധാന ചുമതലകൾ.

​കർണാടക സംഗീത അധ്യാപക തസ്തികയിലേക്ക് വോക്കൽ വിഭാഗത്തിൽ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

​താൽപ്പര്യമുള്ളവർ തങ്ങളുടെ ബയോഡാറ്റ +974 33842111 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്.

​ 

വളരെ പുതിയ വളരെ പഴയ