ഷാർജ: ഷാർജ അൽ നബ്ബയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഏഴ് വയസ്സുകാരിയായ മലയാളി ബാലിക മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലി - മുർഷിദ ദമ്പതികളുടെ ഏക മകൾ സഫയാണ് മരിച്ചത്.
രാവിലെ ഫ്ലാറ്റിലെ മുറിയിൽ കളിച്ചുകൊണ്ടിരിക്കെ സഫ ജനാല വഴി മൂന്നാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേനലവധിക്ക് നാട്ടിൽ പോയ കുടുംബം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.
മൃതദേഹം നിലവിൽ അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 8 വർഷമായി ഷാർജയിൽ താമസിച്ചുവരുന്ന കുടുംബമാണ് ഇവരുടേത്.
