ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിലേക്കുള്ള പുതിയ വിദ്യാർത്ഥികളുടെ പ്രവേശനത്തിനും നിലവിലെ സ്കൂളുകളിൽ നിന്നുള്ള ട്രാൻസ്ഫറിനുമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. ഓഗസ്റ്റ് 25 മുതൽ ഒക്ടോബർ 1 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ ("മആരിഫ്" ഡിജിറ്റൽ സേവനങ്ങൾ) വഴിയാണ് അപേക്ഷിക്കേണ്ടത്. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഖത്തറിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ മക്കൾക്കുമാണ് മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവേശനം ലഭിക്കുക. രക്ഷിതാക്കൾ നിശ്ചിത തീയതിക്കുള്ളിൽ തന്നെ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
