നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 270 ആയി; മലയാളികൾ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെടാൻ ശ്രമം തുടരുന്നു


നേപ്പാൾ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. പ്രളയബാധിത പ്രദേശങ്ങളിലുള്ള കേരളത്തിൽ നിന്നുള്ള 33 പേരുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ട മേഖലകളിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 53 മലയാളികളുമായി നിലവിൽ ആശയവിനിമയം സാധ്യമല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്.

ചൈനീസ് അതിർത്തി മേഖലയിൽ 200ഓളം പേർ കുടുങ്ങിക്കിടക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇഷ ഫൗണ്ടേഷൻ വഴി യാത്ര തിരിച്ച് കുടുങ്ങിയവരിൽ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യ 47.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ബെയ്‌ലി പാലങ്ങൾ നിർമ്മിക്കാനും ഇന്ത്യ സഹായം നൽകും. സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പ്രളയത്തിൽ പെട്ട ഭൂരിഭാഗം മലയാളികളും നിലവിൽ സുരക്ഷിതരാണെന്ന് പ്രദേശത്തുള്ള മലയാളി ട്രാവൽ വ്ലോഗർ ആൽവിൻ തോമസ് അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ