പ്രളയത്തിൽ ബാങ്ക് കെട്ടിടം തകർന്നു; 51 കോടിയുടെ പണവും സ്വർണവും സാഹസികമായി പുറത്തെടുത്ത് നേപ്പാൾ പോലീസ്


കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത പ്രളയത്തിൽ ബാങ്ക് കെട്ടിടം തകർന്നതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങിയ 51 കോടി രൂപ മൂല്യമുള്ള പണവും സ്വർണവും സാഹസികമായി പുറത്തെടുത്ത് നേപ്പാൾ പോലീസ്. പ്രളയജലം കുത്തിയൊലിച്ചെത്തി കെട്ടിടം തകർന്നുവീഴുന്ന ഘട്ടത്തിലാണ് ജീവൻ പോലും തൃണവൽഗണിച്ച് പോലീസ് സേന രക്ഷാപ്രവർത്തനം നടത്തിയത്.

കെട്ടിടം പൂർണമായി തകരുന്നതിന് തൊട്ടുമുമ്പ് സുരക്ഷിതമായി പണവും സ്വർണ്ണാഭരണങ്ങളും പുറത്തെത്തിക്കാൻ പോലീസിന് സാധിച്ചു. നേപ്പാൾ പോലീസിന്റെ സമയബന്ധിതവും സാഹസികവുമായ ഈ ഇടപെടലിന് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിലടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്.



വളരെ പുതിയ വളരെ പഴയ