അബുദാബി: സെപ്റ്റംബറിലേക്കുള്ള യുഎഇയുടെ പുതിയ ഇന്ധനവില ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കനുസരിച്ച് പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
പെട്രോളിന് ലിറ്ററിന് 20 ഫിൽസും ഡീസലിന് 50 ഫിൽസുമാണ് വർധിച്ചിരിക്കുന്നത്. വിവിധ ഇന്ധനങ്ങളുടെ പുതിയ നിരക്കുകൾ:
* സൂപ്പർ 98 പെട്രോൾ: 3.80 ദിർഹം (ഓഗസ്റ്റിൽ 3.60 ദിർഹം)
* സ്പെഷ്യൽ 95 പെട്രോൾ: 3.69 ദിർഹം (ഓഗസ്റ്റിൽ 3.49 ദിർഹം)
* ഇ-പ്ലസ് 91 പെട്രോൾ: 3.61 ദിർഹം (ഓഗസ്റ്റിൽ 3.41 ദിർഹം)
* ഡീസൽ: 4.30 ദിർഹം (ഓഗസ്റ്റിൽ 3.80 ദിർഹം)
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയാണ് യുഎഇയിൽ പ്രതിമാസ അടിസ്ഥാനത്തിൽ ഇന്ധനവില പുനർനിശ്ചയിക്കുന്നത്.
