ദുബൈ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ സെപ്റ്റംബറിൽ തുറക്കും; ദുബൈ-അബുദബി യാത്ര ഇനി 57 മിനിറ്റിൽ


ദുബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബൈ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ സെപ്റ്റംബറിൽ പ്രവർത്തനസജ്ജമാകും. ഇതോടെ ദുബൈക്കും അബുദബിക്കുമിടയിലുള്ള യാത്രാസമയം വെറും 57 മിനിറ്റായി ചുരുങ്ങും.

യു.എ.ഇ.യിലെ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതി പാസഞ്ചർ ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ രാജ്യത്തെ പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകും. കുറഞ്ഞ സമയത്തിനുള്ളിൽ സുരക്ഷിതമായും സുഖകരമായും ഇരു എമിറേറ്റുകൾക്കുമിടയിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും.



വളരെ പുതിയ വളരെ പഴയ