ഇറാനിയൻ ഡ്രോണുകളെ തകർക്കാൻ കുഞ്ഞൻ മിസൈലുകൾ: യുഎഇയിൽ നിർമാണം ആരംഭിച്ചതായി ദി ന്യൂയോർക്ക് ടൈംസ്

 


ദുബായ്: ഇറാനിയൻ ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ ചാരമാക്കാൻ ശേഷിയുള്ള കുഞ്ഞൻ ഇന്റർസെപ്റ്റർ മിസൈലുകൾ യുഎഇയിൽ നിർമിക്കുന്നതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ കമ്പനിയായ പോവറസിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് യുഎഇയിലെ വെയർഹൗസുകളിലാണ് ഗാർഡിയൻ എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈലുകൾ നിർമിക്കുന്നത്.

​മണിക്കൂറിൽ 200 മൈൽ വേഗതയിൽ കുതിച്ചെത്തുന്ന ഇറാനിന്റെ ഷാഹെദ് ഡ്രോണുകളെ തകർക്കാൻ ലളിതമായി അസംബിൾ ചെയ്യാവുന്ന ഈ ഇന്റർസെപ്റ്ററുകൾക്ക് തികച്ചും അനുയോജ്യമാണ്. ഏകദേശം 5,000 ഡോളർ മാത്രമാണ് ഒരു ഇന്റർസെപ്റ്ററിന്റെ നിർമാണ ചെലവ് വരുന്നത്. നിലവിൽ പ്രതിദിനം 30 ഇന്റർസെപ്റ്ററുകൾ നിർമിക്കുന്ന യുഎഇയിലെ പ്ലാന്റിൽ ഉൽപ്പാദനം ഉടൻ തന്നെ 100 ആയി ഉയർത്തും. 2027 മധ്യത്തോടെ ആഗോളതലത്തിൽ പ്രതിമാസം 15,000 ഇന്റർസെപ്റ്ററുകൾ ഉൽപ്പാദിപ്പിക്കാനാണ് പോവറസ് ലക്ഷ്യമിടുന്നത്.

​വിലകൂടിയ പേട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിലുള്ള ഇറാനിയൻ ഡ്രോണുകളെ തകർക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനാലാണ് ഗൾഫ് രാജ്യങ്ങൾ ഇത്തരത്തിലുള്ള കുറഞ്ഞ ചെലവിലുള്ള പ്രതിരോധ സംവിധാനങ്ങളിലേക്ക് തിരിയുന്നത്. ഇന്ത്യയിലും മുംബൈയിലെ ഒരു ഡിഫൻസ് കമ്പനിയുമായി സഹകരിച്ച് ഇവ നിർമിക്കാൻ പോവറസ് ധാരണയായിട്ടുണ്ട്.

​ 

വളരെ പുതിയ വളരെ പഴയ