യുദ്ധം പുനരാരംഭിച്ചാൽ ഗൾഫിലെ യുഎസ് ഡാറ്റാ സെന്ററുകളും എഐ കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

 


ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിച്ചാൽ ഗൾഫ് മേഖലയിലെ യുഎസ് ഡാറ്റാ സെന്ററുകൾ, എഐ കേന്ദ്രങ്ങൾ, കടലിനടിയിലൂടെയുള്ള കേബിളുകൾ എന്നിവ തകർക്കുമെന്ന് ഇറാന്റെ സുരക്ഷാ മേധാവി മൊഹ്സൻ റെസായി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലായ പ്രസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഭീഷണി മുഴക്കിയത്.

പ്രധാന കാര്യങ്ങൾ

യുഎഇയിലും ഹോർമുസ് കടലിടുക്കിന് സമീപവും അമേരിക്കയ്ക്ക് തന്ത്രപ്രധാനവും വലിയ മൂല്യമുള്ളതുമായ നിരവധിയായ ആസ്തികളുണ്ടെന്ന് റെസായി ചൂണ്ടിക്കാട്ടി. നിലവിൽ ഇവയെ ഇറാൻ ആക്രമണ ലക്ഷ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഈ കേബിളുകളും ഡാറ്റാ സെന്ററുകളും നിർമിതബുദ്ധി കേന്ദ്രങ്ങളും പൂർണ്ണമായും തകർക്കും.

മുൻ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ ഇറാന്റെ മുഴുവൻ സൈനിക ശേഷിയും പുറത്തെടുത്തിരുന്നില്ലെന്നും, അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ കൂടുതൽ വിപുലമായ പദ്ധതികളോടെ പുതിയ സൈനിക ശേഷി പ്രയോഗിക്കാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ