സൗദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ കൊല്ലപ്പെട്ടു; സാങ്കേതിക തകരാറെന്ന് സഖ്യസേന


റിയാദ്: സൗദി അറേബ്യയിലെ നജ്‌റാനിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് അറബ് സഖ്യസേന വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

പതിവ് നിരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.



വളരെ പുതിയ വളരെ പഴയ