യുഎഇയിലെ ഷീസ് വാദി അൽ ഹിലു മേഖലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് :കനത്ത മഴ തുടരാൻ സാധ്യത


യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഷാർജയിലെ ഷീസ് വാദി അൽ ഹിലു എന്നീ മേഖലകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകി. റാസ് അൽ ഖൈമ ഫുജൈറ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും പിന്നാലെയാണ് പുതിയ ജാഗ്രതാ നിർദേശം വന്നത്. ചൊവ്വാഴ്ച ശൗകയിൽ 21.2 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു.

കനത്ത മഴയെ തുടർന്ന് ഷീസ് മേഖലയിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും പർവതനിരകളിൽ കാഴ്ചാപരിധി കുറയുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും രാജ്യത്തിന്റെ കിഴക്കൻ തെക്കൻ പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

റോഡുകളിൽ വഴുക്കൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണം. വെള്ളം കെട്ടിക്കിടക്കുന്ന താഴ്വരകളിലേക്കും അരുവികളിലേക്കും പ്രവേശിക്കരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ