കണ്ണൂർ: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമപാത താൽക്കാലികമായി അടച്ച സാഹചര്യത്തിൽ കണ്ണൂരിൽ നിന്നു ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി.
രാത്രി 7.50ന് പുറപ്പെടേണ്ടിയിരുന്ന കണ്ണൂർ ഷാർജ, രാത്രി 11.10ന് പുറപ്പെടേണ്ട കണ്ണൂർ ദുബായ് വിമാനങ്ങളാണ് റദ്ദാക്കിയത്.
നാളെ പുലർച്ചെ 4.55 ന് ഷാർജയിൽ നിന്ന് കണ്ണൂരിൽ എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.