ഹിജ്‌റ പുതുവർഷം: യുഎഇയിൽ ജൂൺ 27ന് അവധി; മൂന്ന് ദിവസത്തെ വാരാന്ത്യം



ദുബായ്: യുഎഇയിൽ ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂൺ 27 (വെള്ളി) പൊതു അവധിയായിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

ഇസ്ലാമിക കലണ്ടറിലെ 1447 എഎച്ച് വർഷത്തിന്റെ തുടക്കമാണ് ഇത്. രാജ്യത്തെ താമസക്കാർക്ക് നീണ്ട വാരാന്ത്യം ആഘോഷിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഹിജ്‌റ എന്നാൽ 'യാത്ര' അല്ലെങ്കിൽ 'കുടിയേറ്റം' എന്നാണ് അർത്ഥം. പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് മദീനയിലേക്ക് നടത്തിയ യാത്രയുടെ ഓർമ പുതുക്കലാണ് ഈ ദിനം. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് എഡി 622 ലാണ് ഈ സംഭവം നടന്നത്.

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് മൂന്ന് ദിവസത്തെ അവധി ലഭിക്കും. ജൂൺ 25 ബുധനാഴ്ച വൈകുന്നേരം ചന്ദ്രനെ കണ്ടതിന് ശേഷം ഇസ്ലാമിക പുതുവർഷം ആരംഭിക്കുന്ന തീയതി സ്ഥിരീകരിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് അവധി പ്രഖ്യാപിച്ചത്.


വളരെ പുതിയ വളരെ പഴയ