ഗ്രീൻ കൗണ്ടി: അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിലുണ്ടായ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു.
ഹൈദരാബാദിൽ നിന്നുള്ള ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.
അറ്റലാന്റയിൽ നിന്ന് ഡാലസിലേക്ക് ബന്ധുക്കളെ സന്ദർശിച്ച ശേഷം തിരികെ പോവുകയായിരുന്ന ഇവരുടെ കാറിൽ ദിശ തെറ്റിവന്ന ഒരു മിനി ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചതിനെ തുടർന്നാണ് യാത്രക്കാർ വെന്തുമരിച്ചത്. മൃതദേഹങ്ങൾ കത്തിതിരിഞ്ഞതിനാൽ തിരിച്ചറിയാൻ ശാസ്ത്രീയമായ പരിശോധനകൾ വേണ്ടി വരും. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. അവധിക്കാലം ആഘോഷിക്കാനായി യുഎസിൽ എത്തിയതായിരുന്നു കുടുംബം.