റിയാദ്: സ്വദേശി വിദ്യാർഥികള്‍ക്കായി ടെക്നിക്കല്‍ സ്കൂളുകള്‍ ആരംഭിക്കാനൊരുങ്ങി സൗദി. അഞ്ചു പ്രധാന നഗരങ്ങളിലായിരിക്കും സ്‌കൂളുകള്‍.
സൗദി വിദ്യാഭ്യാസ മന്ത്രാലയം, തുവൈഖ് അക്കാദമി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി.
റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ, ഖസീം, ജിദ്ദ തുടങ്ങി അഞ്ചിടങ്ങളിലായിരിക്കും സ്‌കൂളുകള്‍. ഹയർ സെക്കൻഡറി ആദ്യ വർഷത്തിലുള്ള വിദ്യാർഥികള്‍ക്കായിരിക്കും പ്രവേശനം. ഇൻറൻസീവ് ടെക്നിക്കല്‍ പ്രോഗ്രാം, തിങ്കിങ് സ്കില്‍ പ്രോഗ്രാം, ലീഡർഷിപ് പ്രോഗ്രാം, ഗണിത ശാസ്ത്രം തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാകും.
കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, മെക്കാട്രോണിക്സ്, സൈബർ സെക്യൂരിറ്റി തുടങ്ങിയവയാവും വിഷയങ്ങള്‍.
ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയെ പിന്തുടരാൻ കഴിവുള്ള വിദ്യാർഥികളെ സൃഷ്ടിക്കുക, പഠന രീതികള്‍, ശാസ്ത്ര ഗവേഷണം, നവീകരണങ്ങള്‍ എന്നിവക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.