റിയാദിൽ സൗദിയുടെ ആദ്യ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം


 റിയാദ്: കൃത്രിമബുദ്ധിയടക്കം നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ തുടക്കമായി.

ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുടെ മേൽനോട്ടത്തിൽ റോഷൻ ബിസിനസ് പാർക്ക്, കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ടെർമിനലുകൾ, പ്രിൻസസ് നൂറ സർവകലാശാല തുടങ്ങിയ ഏഴ് പ്രധാന മേഖലകളിലായി 13 പിക്-അപ്പ്/ഡ്രോപ്പ്-ഓഫ് സ്റ്റേഷനുകളിൽ സേവനം ആരംഭിച്ചു.

വീറൈഡ്, എ.ഐ.ഡ്രൈവർ, യൂബർ എന്നീ സ്വകാര്യ കമ്പനികളും SDAIA, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ സർക്കാർ ഏജൻസികളും ചേർന്നുള്ള സംയോജിത ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി.

സുരക്ഷ ഉറപ്പാക്കാൻ ഒരു വർഷത്തെ പരീക്ഷണ ഘട്ടത്തിൽ ഓരോ വാഹനത്തിലും സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടാകും.

ഗതാഗത മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി സൗദി വിഷൻ 2030ന്റെ ഭാഗമായുള്ള സ്മാർട്ട് ഗതാഗത സംവിധാന വികസനത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ