ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ


റിപ്പോർട്ട്:

ഷാർജ: ഷാർജയിൽ മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖർ (30) ആണ് മരിച്ചത്. ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.

ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിൻ്റെ ഭാര്യയാണ് അതുല്യ. ഇവർക്ക് ഒരു മകളുണ്ട്, കുട്ടി നാട്ടിൽ പഠിക്കുകയാണ്. 

ഒരു വർഷമായി അതുല്യ ഷാർജയിൽ താമസിക്കുന്നു. ഷാർജ സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു.

അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്നതായി നേരത്തേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, നിയമപരമായ നടപടികൾ പൂർത്തിയാകാൻ സമയം എടുക്കുമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ അധികൃതർ അറിയിച്ചു.

അതുല്യയുടെ സഹോദരി അഖില ഗോകുൽ ഷാർജയിൽ അതുല്യയുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

വളരെ പുതിയ വളരെ പഴയ