കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് വിസാ നടപടികള്‍ ലളിതമാക്കി ഇന്ത്യ. ഇ-വിസ ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
നേരിട്ട് എംബസിയില്‍ എത്താതെ തന്നെ വിസയ്ക്ക് അപേക്ഷിക്കാം. നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വിസ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണിത് എന്ന് അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക പറഞ്ഞു.
ഔദ്യോഗിക ഇന്ത്യന്‍ വിസ പോര്‍ട്ടല്‍ വഴി വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷകന്‍ നേരിട്ട് വരേണ്ടതില്ല. അഞ്ച് പ്രധാന കാറ്റഗറികളിലായിട്ടാണ് ഇ-വിസ അനുവദിക്കുന്നത്.
ടൂറിസം, ബിസിനസ്, മെഡിക്കല്‍, ആയുഷ്-യോഗ, കോണ്‍ഫറന്‍സ് എന്നീ കാറ്റഗറികളിലാണ് വിസ. ഓരോ വിസയ്ക്കും വ്യത്യസ്തമായ കാലയളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ടൂറിസ്റ്റ് വിസയ്ക്ക് അഞ്ച് വര്‍ഷം കാലാവധിയുണ്ടാകും. ബിസിന് വിസയ്ക്ക് ഒരു വര്‍ഷവും. ചികില്‍സ ആവശ്യാര്‍ഥമുള്ള വിസയ്ക്ക് 60 ദിവസമാകും കാലാവധി.
നാല് പ്രവൃത്തി ദിവസത്തിനകം വിസ ലഭിക്കുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഡിജിറ്റല്‍ രംഗം കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഇ-വിസ പ്രഖ്യാപിച്ചത്.