നെടുമ്പാശ്ശേരിയിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; നൂറിലധികം യാത്രക്കാർ കുടുങ്ങി

 


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. നൂറിലധികം യാത്രക്കാർ കുടുങ്ങി.കൊച്ചിയിൽ നിന്ന് ദുബായിലേക്ക് രാത്രി 10.40 ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണം മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് വിശദീകരണം. വിമാനം നാളെ വൈകിട്ട് അഞ്ചരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറയുന്നു.

ദുബായിൽ നിന്ന് കൊച്ചിയിലെത്തി തിരികെ ദുബായിലേക്ക് സർവീസ് നടത്തേണ്ട വിമാനമാണിത്. പക്ഷേ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തു. അവിടെവെച്ച് വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടുവെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. എട്ടു മണിയോടെ യാത്രക്കാർ നെടുമ്പാശേരിയിൽ എത്തിയിരുന്നു. ആദ്യം വിമാനം 11.40 ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ വിമാനം റദ്ദാക്കിയതായി വിവരം യാത്രക്കാർക്ക് ലഭിക്കുന്നത്.

വളരെ പുതിയ വളരെ പഴയ