കുവൈത്ത് സിറ്റി : കുടുംബ സന്ദർശക വീസയിൽ വലിയ ഇളവുകളുമായി കുവൈത്ത് ഭരണകൂടം. ഇതോടെ എല്ലാ പ്രവാസികൾക്കും കുടുംബത്തെ കുവൈത്തിൽ കൊണ്ടുവരാൻ അവസരമായി. കുടുംബ വീസ അനുവദിക്കാൻ ബിരുദവും കുറഞ്ഞത് 400 ദിനാർ ശമ്പളവും വേണമെന്ന ഉപാധിയാണ് ഒഴിവാക്കിയത്. നേരത്തേ ജീവിതപങ്കാളി, മക്കൾ, അച്ഛൻ, അമ്മ എന്നിവർക്കു മാത്രമായിരുന്നു കുടുംബ സന്ദർശക വീസ ലഭിച്ചിരുന്നത്. പരിഷ്‌കരിച്ച നിയമത്തിൽ സഹോദരങ്ങൾ, അമ്മാവൻ, അമ്മായി തുടങ്ങിയവർക്കും അനുവദിക്കും
കുവൈത്ത് വീസ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി അപേക്ഷിച്ചാൽ 5 മിനിറ്റിനകം വീസ ലഭിക്കും. ഒരു മാസത്തെ വീസയ്ക്ക് 3 ദിനാർ (860 രൂപ), 6 മാസത്തേക്ക് 9 ദിനാർ (2580 രൂപ), ഒരു വർഷത്തേക്ക് 15 ദിനാർ (4300 രൂപ) എന്നിങ്ങനെയാണു ഫീസ്. ഇതോടെ ഫാമിലി വിസിറ്റ് വീസ കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തി. എന്നാൽ, 3 മുതൽ 12 മാസംവരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി കുടുംബ സന്ദർശന വീസയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒന്നിലേറെത്തവണ കുവൈത്തിൽ വന്നുപോകാവുന്ന മൾട്ടിപ്പിൾ എൻട്രി വീസയിലും ഒരേസമയം 30 ദിവസത്തിൽ കൂടുതൽ തങ്ങാനാകില്ല