കുവൈത്ത്: കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരണപ്പെട്ട ഇരിണാവ് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം ശനിയാഴ്ച്ച രാവിലെ 7.30 ന് കണ്ണൂർ വിമാനത്താവള മാർഗം നാട്ടിലെത്തിക്കും.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂർത്തിയായിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെ 7.30 ന് ഇരിണാവ് സി.ആർ.സി ഗ്രന്ഥാലയത്തിന് സമീപമുള്ള വീട്ടിലാണ് എത്തിക്കുക.
ഇരിണാവിലെ പൊങ്കാരൻ സച്ചിനാ (31) ണ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് സച്ചിൻ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.
മൂന്ന് വർഷം മുൻപാണ് ഇയാള്‍ കുവൈത്തില്‍ ജോലിക്കെത്തിയത്. സച്ചിൻ്റെ കൂടെ മുറിയില്‍ താമസിച്ചിരുന്ന കണ്ണൂർ സ്വദേശികളായ രണ്ടു പേർ ചികിത്സയിലാണ്.
ഇരിണാവിലെ വ്യാപാരി പൊങ്കാരൻ മോഹനൻ-ഗിരിജ ദമ്പതികളുടെ മകനാണ്. ഭാര്യ: സിധി ന (ഹുസ്ന ഡ്രൈവിങ് സ്കൂള്‍) മകള്‍ : സിയ സച്ചിൻ (വിദ്യാർത്ഥിനി ഇരിണാവ് എല്‍. പി സ്കൂള്‍) കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമാണ് 13 പ്രവാസികള്‍ വിഷമദ്യ ദുരന്തത്തെ തുടർന്ന് മരിച്ചത്.
സംഭവത്തില്‍ മലയാളികള്‍ ഉള്‍പെടെ 62 പേർ ചികിത്സയിലാണ് 21 പേർക്ക് കാഴ്ച്ച നഷ്ടപ്പെട്ടു. മദ്യ നിരോധനം നിലവിലുള്ള കുവൈത്തില്‍ വ്യാജമദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. വ്യാജ മദ്യ വിതരണക്കാരായ രണ്ടു പേരെ കുവൈത്ത് സിറ്റി പൊലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.