കുവൈറ്റ്: നബി ദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 4 വ്യാഴാഴ്‌ച കുവൈത്തിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി മന്ത്രിസഭ അറിയിച്ചു.
ഔദ്യോഗിക പ്രവൃത്തികൾ സെപ്റ്റംബർ 7 ഞായറാഴ്ച മുതൽ പുനരാരംഭിക്കും. പ്രത്യേക സ്വഭാവമുള്ള സേവന സ്ഥാപനങ്ങളുടെ അവധിദിന ക്രമീകരണം പൊതു താൽപര്യം പരിഗണിച്ച്, ബന്ധപ്പെട്ട അധികാരികളുടെ മാർഗ്ഗ നിർദേശപ്രകാരം തീരുമാനിക്കാമെന്നും മന്ത്രിസഭ വ്യക്തമാക്കി.