മനാമ: വേനല്‍ക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് ശക്തി പ്രാപിക്കുകയും അന്തരീക്ഷ ഈർപ്പമുണ്ടാകുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പഴവർഗങ്ങളും ജ്യൂസും കുടിവെള്ളവും എത്തിച്ച് നൽകുകയാണ് പ്രവാസി വെല്‍ഫെയറിന്റെ ജനസേവന വിഭാഗമായ വെല്‍കെയർ.
തുറന്ന പ്രദേശങ്ങളിലും വഴിയോരങ്ങളിലും നിർമാണ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന തൊഴിലാളികള്‍ക്കാണ് വെല്‍കെയറിന്റെ വേനൽക്കാല പദ്ധതിയിലൂടെ പഴവർഗ്ഗങ്ങളും ജ്യൂസും കുടിവെള്ളവും എത്തിച്ചു നല്‍കുന്നത്.
തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് വെല്‍കെയറിന്റെ നേതൃത്വത്തില്‍ പ്രവാസി ആശ്വാസ് എന്ന പേരില്‍ വേനല്‍ക്കാല പദ്ധതി നടപ്പിലാക്കുന്നത്.
വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് വെല്‍കെയർ സനാബീസ്, സീഫ്, ഗഫൂള്‍, മനാമ, സല്‍മാനിയ എന്നീ വ്യത്യസ്ത പ്രദേശങ്ങളില്‍ പഴക്കിറ്റുകള്‍ വിതരണം ചെയ്തത്.
പ്രവാസി വെല്‍ഫെയർ ജനറല്‍ സെക്രട്ടറി സി.എം. മുഹമ്മദലിയുടെ നേതൃത്വത്തില്‍ വെല്‍കെയർ കോഡിനേറ്റർമാരായ ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ, രാജീവ് നാവായിക്കുളം, ഫസല്‍ റഹ്മാൻ, ഇർഷാദ് കോട്ടയം എന്നിവർ നേതൃത്വം നല്‍കി.
ചൂട് കനക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വെല്‍കെയർ പഴക്കിറ്റുകളുടെ വിതരണം തുടരുമെന്ന് വെല്‍കെയർ കണ്‍വീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു.
വെല്‍കെയർ പ്രവാസി ആശ്വാസ് പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന ഏതു വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 36703663 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.