ഷാർജ: പ്രവാസി മലയാളി യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കട്ടുപ്പാറ സ്വദേശിയാണ് ഷാർജയിലെ ദൈദില്‍ വാഹനമിടിച്ച് മരിച്ചത്.
വളപ്പുപറമ്പത്ത് പുത്തൻവീട്ടില്‍ ഉണ്ണികൃഷ്ണനാണ് (64) മരിച്ചത്. അടുത്ത മാസം ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം. ദൈദില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.
ദൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യ: ഗീത (അങ്കണവാടി വർക്കർ). മക്കള്‍: അരുണ്‍, അജയ്. മരുമകള്‍: ജിജി.