കുവൈറ്റിലെ അല്‍ അഹ്‌ലി ബാങ്കിനെ വഞ്ചിച്ചതിന് നിരവധി മലയാളികള്‍ ഉള്‍പ്പെടെ 800 ല്‍ അധികം വ്യക്തികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇത് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്യാൻ കാരണമായി. അല്‍ അഹ്‌ലി ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കേരള സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളിലായി 12 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തതായി കേരള പോലീസ് അറിയിച്ചു.
പരാതി പ്രകാരം, ആരോപിക്കപ്പെടുന്ന തട്ടിപ്പ് മൂലം ബാങ്കിന് 200 കോടിയിലധികം സാമ്പത്തിക നഷ്ടമുണ്ടാക്കി, 806 പേർ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. പേരുള്ളവരില്‍ ഗണ്യമായ പങ്കും 2020 നും 2023 നും ഇടയില്‍ കുവൈത്തില്‍ ജോലി ചെയ്തിരുന്ന കേരളീയരാണ്.
ഈ വ്യക്തികള്‍ വ്യക്തിഗത, ബിസിനസ് വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള ഉദ്ദേശ്യമില്ലാതെ എടുത്തതാണെന്നും പലരും പിന്നീട് കേരളത്തിലേക്ക് മടങ്ങിയെന്നും ചിലർ ഒടുവില്‍ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയെന്നും ബാങ്ക് അവകാശപ്പെടുന്നു.
മലയാളികള്‍ ഉള്‍പ്പെടെ 806 പേർ 210 കോടിയോളം രൂപയുമായി ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. എന്നാല്‍ കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് കുവൈറ്റ് വിടേണ്ടി വന്നതെന്നാണ് ലോണെടുത്തവർ നല്‍കുന്ന വിശദീകരണം.
മലയാളികള്‍ കൂട്ടത്തോടെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റിനെ പറ്റിച്ചെന്ന പരാതികള്‍ക്കിടെയാണ് അല്‍ അഹ് ലി ബാങ്കും സമാന പരാതിയുമായി സംസ്ഥാന ഡിജിപിയുടെ അടുത്തെത്തിയത്. ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അല്‍ ഖട്ടൻ നല്‍കിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുളള 12 പേർക്കെതിരെ കേസെടുത്തത്.
2020-23 കാലഘട്ടത്തില്‍ കുവൈറ്റില്‍ ജോലിക്കെത്തിയ ഇവർ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടർന്നാണ് കോട്ടയത്തെയും എറണാകുളത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും ഗൂഡാലോചന്ക്കും കേസെടുത്തത്.
ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി. സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ പലരും പിന്നീട് അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും അടക്കം കുടിയേറി.
എന്നാല്‍ കൊവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയിലാണ് പലർക്കും രാജ്യം വിടേണ്ടിവന്നതെന്നാണ് കേസില്‍ പ്രതികളായവരും കുടുംബാംഗങ്ങളും പറയുന്നത്.
നഴ്സിങ് ജോലിയ്ക്കിടെ പലരും ബിസിനസ് സംരംഭങ്ങളും തുടങ്ങിയിരുന്നു. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റ് നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ നൂറു കണക്കിനാളുകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് അല്‍ അഹ്ലി ബാങ്ക് കൂടി സമാന പരാതിയുമായി എത്തിയിരിക്കുന്നത്.