ഏഷ്യ കപ്പ് 2025: മത്സരങ്ങൾ ദുബൈയിൽ 11, അബുദാബിയിൽ എട്ട്

   


ദുബായ്: എഷ്യ കപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്റിലെ മത്സരങ്ങളുടെ വേദിയും സമയക്രമവും പുറത്തു വിട്ട് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്.

 സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ അരങ്ങേറുന്ന മത്സരങ്ങളിൽ 11 എണ്ണം ദുബായിലും എട്ടെണ്ണം അബുദാബിയിലുമാണ് അരങ്ങേറുന്നത്. 

ആകെ 19 മത്സരങ്ങളിൽ സെപ്റ്റംബർ 15ന് അരങ്ങേറുന്ന യു.എ.ഇ-ഒമാൻ മത്സരമൊഴികെയുള്ളവ വൈകീട്ട് 6.30നാണ് ആരംഭിക്കുക. യു.എ.ഇ-ഒമാൻ മത്സരം വൈകീട്ട് നാലിന് ആരംഭിക്കുമെന്നും അധികൃതർ ശനിയാഴ്ച പുറത്തു വിട്ട സമയക്രമത്തിൽ വ്യക്തമാക്കുന്നു.

സെപ്റ്റംബർ ഒമ്പതിലെ ആദ്യ മത്സരം അബുദാബിയിൽ അഫ്ഗാനിസ്താനും ഹോങ്കോങ്ങും തമ്മിലാണ്. രണ്ടാം ദിവസം സെപ്റ്റംബർ 10നാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയുമായി നടക്കുന്ന മത്സരത്തിന് ദുബായാണ് വേദിയാകുന്നത്. 

ആരാധകർ വളരെ പ്രതീക്ഷപൂർവം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം സെപ്റ്റംബർ 14ന് ദുബായിലാണ് അരങ്ങേറുന്നത്. ഏഷ്യ കപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. 

അബൂദാബിയിൽ നടക്കുന്ന മത്സരങ്ങൾക്ക് 40 ദിർഹമും ദുബായിൽ നടക്കുന്ന മത്സരങ്ങൾക്ക് 50 ദിർഹമും മുതലാണ് ടിക്കറ്റ് നിരക്ക്.

വളരെ പുതിയ വളരെ പഴയ