കുവൈത്തില്‍ പ്രധാന റോഡുകളില്‍ ട്രക്കുകള്‍ക്ക് വിലക്ക്; ഇന്ന് മുതൽ പ്രാബല്യത്തില്‍

 


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളില്‍ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നും തിരക്ക് കുറക്കുന്നതിനുമുള്ള ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാണ് ന​ട​പ​ടി.

പ്രാദേശിക സമയം രാവിലെ 6.30 മുതല്‍ 9 വരെയും ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് 3.30 വരെയുമാണ് ട്രക്കുകള്‍ക്ക് നിയന്ത്രണമെന്ന് ആഭ്യന്തര മന്താലയം വ്യക്തമാക്കി. വിലക്ക് 2026 ജൂണ്‍ 14 വരെ നിലവിലുണ്ടാകും. 2026 ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് ട്രക്കുകള്‍ക്ക് വിലക്കുണ്ടാവുക.

ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനൊപ്പം റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ട്രക്കുകള്‍ക്കുള്ള നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമാനുസൃത നടപടികള്‍ ഒഴിവാക്കാന്‍ പുതിയ ക്രമീകരണം പാലിക്കണമെന്ന് ട്രക്ക് ഡ്രൈവര്‍മാരോട് ജനറല്‍ ഡയറക്ടറേറ്റ് ട്രാഫിക്ക് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ