സൗദി 95ാമത് ദേശീയദിനാഘോഷം: എസ്.ടി.സി ഉപയോക്താക്കളെ കാത്തിരിക്കുന്നത് സമ്മാനപ്പെരുമഴ

 


ജിദ്ദ : സൗദി അറേബ്യയുടെ 95ാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ ഒരുക്കി സൗദി ടെലികോം ഗ്രൂപ്പ്. മെഴ്സിഡസ് കാറുകള്‍, ഐഫോണ്‍-17 തുടങ്ങീ വിലയേറിയ സമ്മാനങ്ങളും അസാധാരണ ഓഫറുകളുമാണ് സൗദി ടെലികോം ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. മൈഎസ്.ടി.സി എന്ന ആപ്പില്‍ ലോഗിന്‍ ചെയ്ത് നറുക്കെടുപ്പില്‍ പങ്കെടുത്ത് വിജയികളാവുന്ന മൂന്ന് പേർക്കാണ് മെഴ്സിഡസ് കാറുകള്‍ സമ്മാനമായി ലഭിക്കുക. മറ്റ് 95 വിജയികള്‍ക്ക് ഐഫോണ്‍-17, ഹെഡ്ഫോണുകള്‍, ടാബ്ലെറ്റുകള്‍, എല്‍.ഇ.ഡി സ്‌ക്രീനുകള്‍, പ്ലേസ്റ്റേഷന്‍ എന്നിവ അടക്കമുള്ള വിലപിടിച്ച സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കും.

ഇതുകൂടാതെ, നിരവധി ഓഫറുകളും സൗദി ടെലികോം ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. പ്രൈം പോസ്റ്റ്പെയ്ഡ് പാക്കേജില്‍ 30 ശതമാനം ഇളവ്, ഫൈബര്‍ കണക്ഷനിൽ 40 ശതമാനം ഇളവ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഉപകരണങ്ങളില്‍ 58 ശതമാനം കിഴിവ്, സവായില്‍ 5 ശതമാനം ക്യാഷ്ബാക്ക്, സൗജന്യ ഇന്‍സ്റ്റാള്‍മെന്റ് ഉപകരണം, അനുബന്ധ ഉപകരണങ്ങള്‍, 95 ദിവസത്തെ സൗജന്യ എസ്.ടി.സി ടിവി സബ്സ്‌ക്രിപ്ഷന്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്ത സേവനങ്ങളില്‍ 50 സ്‌പെഷ്യല്‍ ദേശീയ ദിന ഓഫറുകളും എസ്.ടി.സി ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.

ജീവനക്കാർക്കായി തിങ്കളാഴ്ച വിവിധ ആഘോഷങ്ങളും എസ്.ടി.സി ഗ്രൂപ്പ് നടത്തുന്നുണ്ട്. നജ്ദി അര്‍ദ നൃത്തവും സൗദി ഓര്‍ക്കസ്ട്രയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. കൂടാതെ, 2025 ഓഡി ക്യു-5 കാറും വ്യത്യസ്തമായ ആഡംബര സമ്മാനങ്ങളും നേടാന്‍ ജീവനക്കാര്‍ക്കുള്ള റാഫിളും ആഘോഷത്തില്‍ ഉള്‍പ്പെടുന്നതായിരിക്കും.

വളരെ പുതിയ വളരെ പഴയ