റിയാദ് : ഉംറ വിസയിൽ സൗദി അറേബ്യയിൽ എത്തി, എഴുപത് ദിവസം പിന്നിട്ടവർ തങ്ങളുടെ മടക്കയാത്രക്കുള്ള ടിക്കറ്റ് നുസ്ക് പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യണമെന്ന് ഉംറ വിസ കമ്പനി ഉടമകൾ ട്രാവൽ ഏജന്റുമാരെ അറിയിച്ചു. ഉംറ വിസയിൽ എത്തിയവർ 90 ദിവസത്തിനകം രാജ്യം വിടണമെന്നത് നിർബന്ധമാണെന്നും ഇക്കാര്യം നിർബന്ധമായും പാലിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.
ഉംറ വിസ നൽകുന്ന കമ്പനികൾക്കും ട്രാവൽ ഏജൻ്റുകൾക്കുമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. ഉംറ വിസയിലെത്തി 70 ദിവസമായി സൗദിയിൽ തങ്ങുന്നവരോട് ഉടൻ മടക്ക ടിക്കറ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഉംറ കമ്പനികൾ ബന്ധപ്പെടുന്നുണ്ട്.