ബാങ്കിംഗ് ഇടപാടുകൾക്ക് പൊതു വൈഫൈ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി ദുബായ് പോലീസ്


ദുബായ്: ഓൺലൈൻ ബേങ്കിംഗ് ഇടപാടുകൾക്കായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡാറ്റാ മോഷണം, വൈറസ് ആക്രമണങ്ങൾ, ഉപകരണങ്ങളിലേക്കുള്ള അനധികൃത പ്രവേശനം എന്നിവയ്ക്ക് ഇടയാക്കിയേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

പൊതു കണക്ഷനുകൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾ പലപ്പോഴും സാമ്പത്തിക വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കാറുണ്ട്. അതിനാൽ, പൊതു ഇടങ്ങളിലെ സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കുകളിൽ ബേങ്കിംഗ് ഇടപാടുകൾ നടത്തുന്നത് ഒഴിവാണമെന്നാണ് പോലീസ് നിർദേശം.

'പൊതു വൈഫൈ നിങ്ങൾ വിചാരിക്കുന്നതിലും അപകടകരമാണ്. സുരക്ഷിതമായ നെറ്റ് വർക്കുകൾ മാത്രം ഉപയോഗിക്കുക.' ദുബായ് പോലീസ് സന്ദേശത്തിൽ പറഞ്ഞു.

പൊതു വൈഫൈ നെറ്റ‌് വർക്കുകൾ വഴി ബേങ്കിംഗ് സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതും വ്യക്തിഗത അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യുന്നതും ഒഴിവാക്കാൻ യു എ ഇ സൈബർ സുരക്ഷാ കൗൺസിലും മുന്നറിയിപ്പ് നൽകിയിരുന്നു.

വളരെ പുതിയ വളരെ പഴയ