ഫ്ലൈദുബൈ ഇക്കോണമി യാത്രക്കാർക്ക് ഇനി സൗജന്യ ഭക്ഷണവും വിനോദവും


 ദുബൈ: ഫ്ലൈ ദു ബൈ, നവംബർ മുതൽ എല്ലാ ഇക്കോണമി ക്ലാസ് ടിക്കറ്റുകളിലും ഭക്ഷണവും വിമാനത്തിലെ വിനോദ സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ പുതിയ മാറ്റം.

എല്ലാ ഫ്ലൈറ്റുകളിലും ഇക്കോണമി ക്ലാസ് സൗകര്യങ്ങൾ പുനർനിർവചിക്കുന്നത് തങ്ങളുടെ ബിസിനസ് മോഡ്ലിൽ ഒരു സുപ്രധാന മാറ്റമാണെന്ന് ഫ്ലൈദുബൈ സി ഇ ഒ ബൈത് അൽ ഗൈത് പറഞ്ഞു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും സേവനങ്ങൾ, സാങ്കേതികവിദ്യകൾ, ഉൽപ്പന്ന വികസനം എന്നിവയിലൂടെ കൂടുതൽ മൂല്യം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണവും ഇൻ-ഫ്ലൈറ്റ് വിനോദവും ഉൾപ്പെടുത്തുന്നതിലൂടെ ഇക്കോണമി ക്ലാസ് യാത്രാനിരക്ക് ഘടന പരിഷ്കരിക്കുകയും യാത്രക്കാർക്ക് കൂടുതൽ മൂല്യം ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യും എന്ന് ഫ്ലൈദുബൈ സി ഇ ഒ ഹമദ് ഉബൈദുല്ല പറഞ്ഞു. എന്നാൽ ടിക്കറ്റ് നിരക്കിലെ പരിഷ്കരണം യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.


ഈ വർഷം ഒമ്പത് പുതിയ വിമാനങ്ങൾ കൂടി ഫ്ലൈ ദുബൈക്ക് ലഭിക്കും. 135-ൽ അധികം സ്ഥലങ്ങളിലേക്കാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

വളരെ പുതിയ വളരെ പഴയ