ജിദ്ദ: സൗദി അറേബ്യയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു. ഇതുപ്രകാരം വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ മഴക്ക് സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും താഴ്വരകളിൽ നിന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും അകന്നു നിൽക്കാനും സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
പ്രധാന കാലാവസ്ഥാ അപ്ഡേറ്റ്സ് ഇപ്രകാരമാണ്:
മക്ക പ്രവിശ്യയിൽ പെട്ട ലൈത്ത്, ഖുൻഫുദ, തായിഫ്, മെയ്സാൻ, അദും, അർദിയാത്ത് എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മലവെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടാകും.
ജിദ്ദ, ബഹ്റ, ഖുലൈസ്, റാബിഗ്, മക്ക, അൽകാമിൽ, ജുമൂം, തുറബ, മോയ, ഖുർമ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.
റിയാദ് പ്രവിശ്യയിലെ പെട്ട അഫ്ലാജ്, വാദി ദവാസിർ, സുലൈൽ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകും.
റുമാഹ്, മജ്മ, സുൽഫി, അല്ഗാത്ത്, ശഖ്റാ, താദിഖ്, ഹുറൈമില, മറാത്ത്, ദുർമാ, അഫീഫ്, ദവാദ്മി, ഖുവൈഇയ, അൽറെയ്ൻ, അൽഹരീഖ്, മുസാഹ്മിയ, ദലം, ഹോത്ത ബനീതമീം, അൽഖർജ് എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴക്കും മലവെള്ളപ്പാച്ചിൽ, ആലിപ്പഴ വർഷം, പൊടിക്കാറ്റ് എന്നിവക്കും സാധ്യത കാണുന്നു.
കിഴക്കൻ പ്രവിശ്യ, ഹായിൽ, അൽഖസീം, അൽജൗഫ്, ഉത്തര അതിർത്തി പ്രവിശ്യ, തബൂക്ക്, മദീന, അൽബാഹ, അസീർ, ജിസാൻ എന്നീ പ്രവിശ്യകളിൽ മിതമായതോ കനത്തതോ ആയ മഴയും മലവെള്ളപ്പാച്ചിലും ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടാകും.
നജ്റാൻ പ്രവിശ്യയിൽ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകും.
കൃത്യമായ അപ്ഡേറ്റ്സുകൾ അറിയാൻ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
