സൗദിയിൽ വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാം; പുതിയ നിയമം 2026 ജനുവരി മുതൽ പ്രാബല്യത്തിൽ

 


ജിദ്ദ: സൗദി അറേബ്യയിൽ വിദേശികൾക്ക് റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക, കാർഷിക മേഖലകളിലെ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ സ്വന്തമാക്കാൻ അനുമതി നൽകുന്ന പരിഷ്കരിച്ച നിയമം 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെയും വിഷൻ 2030 ലക്ഷ്യങ്ങളുടെയും ഭാഗമായാണ് ഈ നിർണായക മാറ്റം.

നഗരസഭ, ഭവനകാര്യ മന്ത്രി മാജിദ് അൽഹുഖൈലാണ് പ്രഖ്യാപനം നടത്തിയത്.

 പ്രധാന വ്യവസ്ഥകൾ

 റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ: മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ നാല് നഗരങ്ങൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും വിദേശികൾക്ക് റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ സ്വന്തമാക്കാം.

  നാല് നഗരങ്ങളിൽ: മക്ക, മദീന, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ വിദേശികൾക്കായി പ്രത്യേകം നിർണയിച്ച പ്രദേശങ്ങളിൽ മാത്രമായിരിക്കും ഉടമസ്ഥാവകാശം അനുവദിക്കുക. രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് ഈ നഗരങ്ങളിൽ ഒരു റെസിഡൻഷ്യൽ യൂണിറ്റ് സ്വന്തമാക്കാൻ അവകാശമുണ്ട്.

 വാണിജ്യ/വ്യവസായ/കാർഷികം: വാണിജ്യ, വ്യാവസായിക, കാർഷിക മേഖലകളിൽ സൗദിയിലെ എല്ലാ നഗരങ്ങളിലും വിദേശികൾക്ക് ഉടമസ്ഥാവകാശം അനുവദിക്കും.

  മക്ക, മദീന നിബന്ധന: മക്ക, മദീന നഗരങ്ങൾക്കുള്ളിൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നവർ മുസ്ലിമായിരിക്കണം എന്ന നിബന്ധനയുണ്ട്.

 ലക്ഷ്യം: എണ്ണയിൽ നിന്നുള്ള വരുമാനം കുറച്ച് ജിഡിപിയിൽ റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവന വർധിപ്പിക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ സൗദി ലക്ഷ്യമിടുന്നത്.

 ഫീസ്, പിഴ: റിയൽ എസ്റ്റേറ്റ് ഇടപാട് മൂല്യത്തിന്റെ അഞ്ചു ശതമാനത്തിൽ കവിയാത്ത ഫീസ് ഈടാക്കും. നിയമലംഘനം നടത്തുന്നവർക്ക് ഒരു കോടി റിയാൽ വരെ പിഴ ചുമത്തും.

പുതിയ നിയമം സൗദി റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ ഡിമാൻഡ് സൃഷ്ടിക്കുമെന്നും വിദേശ കമ്പനികളെ സൗദിയിൽ ആസ്ഥാനം സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു



വളരെ പുതിയ വളരെ പഴയ