ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 'ഹയ വിസ'ക്കാർക്ക് ഖത്തറിൽ 2 മാസം താമസിക്കാം; റീഎൻട്രിയും അനുവദിക്കും

 


ദോഹ: ഗൾഫ് രാജ്യങ്ങളിൽ നിന്നും ഹയ വിസ (A2 വിസ) വിഭാഗത്തിൽ ഖത്തറിൽ എത്തുന്നവർക്ക് ഇനി രണ്ട് മാസം വരെ രാജ്യത്ത് തങ്ങാൻ അനുമതി. കൂടാതെ, വിസ കാലാവധിക്കിടയിൽ ഖത്തറിൽ നിന്ന് പുറത്ത് പോവുകയാണെങ്കിൽ അതേ വിസയിൽ തന്നെ റീഎൻട്രി (Multi-Entry) സൗകര്യവും ലഭിക്കുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു.

ഖത്തർ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പുതിയ പരിഷ്ക്കാരം നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര കായിക, സാംസ്കാരിക, വിനോദ പരിപാടികളാൽ സമ്പന്നമായ നിലവിലെ സീസണിൽ ഖത്തറിലേക്കുള്ള യാത്ര കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നാളെ മുതൽ ആരംഭിക്കുന്ന അറബ് കപ്പ് ഉൾപ്പെടെയുള്ള പരിപാടികളുടെ പശ്ചാത്തലത്തിൽ ഈ തീരുമാനം ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഏറെ പ്രയോജനകരമാകും.

ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പരിഷ്‌കാരങ്ങൾ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് (GCC Residents) രണ്ട് മാസം വരെ തങ്ങാനും ഒന്നിലധികം തവണ രാജ്യത്തേക്ക് പ്രവേശിക്കാനും സൗകര്യം ഒരുക്കുന്നുണ്ട്. പുതിയ വിസ പരിഷ്‌കാരം ജിസിസി നിവാസികൾക്ക് ഖത്തറിലേക്കുള്ള യാത്രയും മടക്കയാത്രയും എളുപ്പത്തിലാക്കും.




വളരെ പുതിയ വളരെ പഴയ