header-ad

അബൂദബി വാഹനാപകടം: കണ്ണീർക്കാഴ്ചയായി ഒരു കുട്ടി കൂടി മരിച്ചു; ഒരു കുടുംബത്തിലെ അഞ്ച് മരണം

 


അബൂദബി: യുഎഇയിലെ അബൂദബിയിലുണ്ടായ വാഹനാപകടത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ മലയാളികളെ വീണ്ടും ദുഃഖത്തിലാഴ്ത്തി ഒരു മരണം കൂടി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ അസ്സാം മരണത്തിന് കീഴടങ്ങി. മലപ്പുറം കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും വടകര സ്വദേശി റുക്സാനയുടെയും മകനാണ് അസ്സാം.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ലത്തീഫിന്റെ മറ്റ് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും കുടുംബത്തെ സഹായിച്ചിരുന്ന ബുഷ്റയും സംഭവസ്ഥലത്തോ തൊട്ടടുത്ത സമയത്തോ തന്നെ മരണപ്പെട്ടിരുന്നു. ഇതോടെ ഈ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.

അബ്ദുൽ ലത്തീഫും ഭാര്യ റുക്സാനയും പരിക്കുകളോടെ ചികിത്സയിലാണ്. മലയാളി പ്രവാസി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ അപകടം ഒരു കുടുംബത്തിലെ മുഴുവൻ കുഞ്ഞുങ്ങളുടെയും ജീവനാണ് കവർന്നെടുത്തത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.



വളരെ പുതിയ വളരെ പഴയ