ദുബായ്: ദുബായ് പാം ജുമൈറയിലെ ഏക പൊതുഗതാഗത സംവിധാനമായ പാം മോണോറെയിലിന്റെ സർവീസ് താത്കാലികമായി നിർത്തി വെച്ചതായി അധികൃതർ അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിർത്തി വെക്കല്‍. വിനോദ സഞ്ചാരികള്‍ക്കിടയില്‍ ജനപ്രിയമായ ഈ മോണോറെയില്‍ പാം ഗേറ്റ്‌വേ മുതല്‍ അറ്റ്‌ലാന്റിസ് അക്വാവെഞ്ചർ വരെയുള്ള നാല് പ്രധാന സ്റ്റേഷനുകളിലൂടെ 5.5 കിലോ മീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്.
പാം ജുമൈറ ദ്വീപിലെ ഏക പൊതുഗതാഗത സംവിധാനം കൂടിയാണിത്. സിംഗിള്‍ ട്രിപ്പിന് 5 ദിർഹം മുതലും റൗണ്ട് ട്രിപ്പിന് 10 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക്. മോണോറെയില്‍ വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്.
മോണോറെയിലിന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അപ്ഡേഷനുകള്‍ ലഭിക്കും.
മോണോറെയില്‍ സർവീസ് നിലച്ച സാഹചര്യത്തില്‍ പാം ജുമൈറ ദ്വീപിനുള്ളിൽ സഞ്ചരിക്കാൻ താമസക്കാർക്കും വിനോദ സഞ്ചാരികള്‍ക്കും ആർടിഎയുടെ ഹല ടാക്സി സർവീസ് ഉപയോഗിക്കാം. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ അധികൃതർ ഖേദം പ്രകടിപ്പിച്ചു.

