അബഹ: സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. സൗദി പൗരനായ മഹാനി അൽശഹ്റാനിയുടെ വധശിക്ഷയാണ് അസീർ പ്രവിശ്യയിൽ വെച്ച് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിതാവ് മുദ്കിർ ബിൻ മുഹമ്മദ് ബിൻ മനാഹി അൽശഹ്റാനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലായിരുന്നു നടപടി.
മറ്റൊരു കൊലപാതകക്കേസിലെ പ്രതിയുടെ വധശിക്ഷ കിഴക്കൻ പ്രവിശ്യയിലും ഇന്ന് നടപ്പാക്കി. ജാസിം ബിൻ ആദിൽ ബിൻ മഅ്‌തൂഖ് അൽറജബ് എന്നയാളുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയ ശേഷം വാഹന ഉടമയായ യൂസുഫ് ബിൻ ഇബ്രാഹിം അൽറുജൈബിനെ ആയുധമുപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു ഇയാൾ ചെയ്തത്.
കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പിന് പിന്നാലെയാണ് ശിക്ഷാ നടപടികൾ പൂർത്തിയാക്കിയത്.
