പെട്ടെന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഖത്തറിൽ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു


ദോഹ: രണ്ട് മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (30), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ (35) എന്നിവരാണ് മരിച്ചത്. ഖത്തറിലെ ഇൻലാൻഡ് ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

പെട്ടെന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്റെയും ബേബിയുടേയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യൂ ജോയമ്മ എന്നിവരുടെ മകനാണ് ജിത്തു.

ഭാര്യ: നികിത പി. ജോസഫ്. ഐ.സി.ബി.എഫിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്‌ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

വളരെ പുതിയ വളരെ പഴയ