header-ad

ഉംറ തീർഥാടകർ മാസ്ക് ധരിക്കണം; ആരോഗ്യ ജാഗ്രതാനിർദ്ദേശവുമായി സൗദി മന്ത്രാലയം


 മക്ക: ഉംറ കർമം നിർവഹിക്കാനെത്തുന്ന തീർഥാടകർ മാസ്കുകൾ ധരിക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നിർദ്ദേശിച്ചു. തീർഥാടകരുടെയും മറ്റുള്ളവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ നടപടികൾ കർശനമാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടത്.

തീർഥാടന വേളയിൽ അണുബാധകൾ പടരുന്നത് തടയാൻ മാസ്ക് ധരിക്കുന്നത് ഏറെ സഹായകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മക്കയിലെയും മദീനയിലെയും തിരക്കേറിയ ഇടങ്ങളിൽ ആരോഗ്യ സുരക്ഷ വർധിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്. പുണ്യസ്ഥലങ്ങളിൽ കൃത്യമായ ആരോഗ്യ അവബോധം വളർത്തുന്നതിലൂടെ തീർഥാടകർക്ക് സുരക്ഷിതമായും സമാധാനപരമായും കർമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഇതിനായുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

വിദേശങ്ങളിൽ നിന്നും സ്വദേശങ്ങളിൽ നിന്നുമുള്ള തീർഥാടകർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിതമായ തീർഥാടനത്തിന് മന്ത്രാലയത്തോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.



വളരെ പുതിയ വളരെ പഴയ