header-ad

ഖത്തര്‍, ബഹ്‌റൈന്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍;ഖത്തറിലെ യുഎസ് എംബസി അമേരിക്കന്‍ പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ് നിര്‍ദേശം നടപ്പാക്കി


ദോഹ: ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ച്‌ അമേരിക്ക. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ തമ്പടിക്കുന്നത് ഖത്തറിലാണ്.

ഇറാനെതിരായ നീക്കത്തിന് പിന്നാലെ ഖത്തറിലെ യുഎസ് എംബസി അമേരിക്കന്‍ പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ് നിര്‍ദേശം നടപ്പാക്കിയതായി അറിയിച്ചു. ഖത്തറിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആശങ്കയിലാണ്. ഖത്തറും ബഹ്‌റൈനും ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ എത്തി.

കഴിഞ്ഞ ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രം അമേരിക്ക ആക്രമിച്ചിരുന്നു. ഇറാന്‍ തിരിച്ചടി നല്‍കിയത് ഖത്തറിലെ യുഎസ് താവളത്തിലാണ്. അതേ രീതിയില്‍ ഇറാന്‍ നീങ്ങിയാല്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണം എന്ന നിര്‍ദേശങ്ങളാണ് അമേരിക്കന്‍ എംബസി നല്‍കിയിരിക്കുന്നത്. ഖത്തറിന് പുറമെ ബഹ്‌റൈനിലും സമാനമായ നിര്‍ദേശം അമേരിക്ക നല്‍കിയിട്ടുണ്ട്.

അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. 30 ഇടങ്ങളിലാണ് ആക്രമണം നടത്തിയത്.

 തൊട്ടു പിന്നാലെ ഇറാന്‍ 30 മിസൈലുകള്‍ ഇസ്രായേലിലേക്ക് തൊടുത്തു വിട്ടു. കൂടാതെ യമനിലെ ഹൂത്തികളും ഇസ്രായേലിലേക്ക് മിസൈല്‍ അയച്ചു. ഇതോടെ യുദ്ധം വ്യാപിക്കുകയാണ്.

താമസിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷിതമായ ഇടം കണ്ടെത്തണം, അല്ലെങ്കില്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറിത്താമസിക്കണം, ഭക്ഷണവും വെള്ളവും മരുന്നും കൈവശം കരുതണം, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കരുത്.

 ആളുകളുമായി സമ്പര്‍ക്കം പാടില്ല. എങ്കിലും ചുറ്റും നടക്കുന്നത് എന്താണ് എന്ന് അറിഞ്ഞിരിക്കണമെന്നും ഫോണ്‍ മുഴുവന്‍ ചാര്‍ജ് ചെയ്യണം എന്നും നിര്‍ദേശമുണ്ട്. ഇടയ്ക്ക് കുടുംബവുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കി.

ഇറാന്റെ മിസൈലുകള്‍ ഖത്തറിനെ ലക്ഷ്യമിട്ട എത്തി എന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ ഇവ തകര്‍ത്തുവെന്നും മന്ത്രാലയം അറിയിച്ചു. 

ബഹ്‌റൈനിലും സമാനമായ നീക്കമുണ്ടായി. ഗള്‍ഫ് രാജ്യങ്ങള്‍ മൊത്തം ജാഗ്രതയിലാണ്. ഇറാനെ ആക്രമിക്കരുത് എന്ന് ജിസിസി രാജ്യങ്ങള്‍ ആവര്‍ത്തിച്ച്‌ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

വളരെ പുതിയ വളരെ പഴയ