തെഹ്റാൻ : തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിലെ പെൺകുട്ടികൾ പഠിക്കുന്ന പ്രാഥമിക സ്‌കൂളിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 51 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനു നേരെ അമേരിക്ക നടത്തിയ വൻ ബോംബാക്രമണങ്ങൾക്ക് പിന്നാലെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്.
തലസ്ഥാനമായ തെഹ്‌റാന്റെ കിഴക്കു ഭാഗത്തുള്ള മറ്റൊരു സ്‌കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി ഇറാനിലെ മെഹർ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

