header-ad

ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; ഒരു മരണം, 11 പേര്‍ക്ക് പരിക്ക്


ദുബായ്: ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ക്ക് നേരെ നടന്ന നേരെയുണ്ടായ ആക്രമണത്തില്‍ ഒരു മരണം. 11 പേർക്ക് പരിക്കേറ്റു.

അബുദാബി വിമാനത്താവളത്തിന് നേര നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുബായ് വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് സമീപമാണ് ആക്രമണം നടന്നത്. ഇവിടെ നാലു പേര്‍ക്കാണ് പരിക്കേറ്റത്.

ദുബായിലെ ആഡംബര ഹോട്ടല്‍ ബുർജുല്‍ അറബിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഡ്രോണ്‍ തകർത്തെങ്കിലും അവശിഷ്ടങ്ങള്‍ വീണാണ് തീപിടിത്തമുണ്ടായത്.ദുബായിലെ ജബല്‍അലി പോർട്ടിന് നേരെയും ആക്രമണമുണ്ടായി.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണമുണ്ടായി. നാശനഷ്ടങ്ങള്‍ ഉണ്ടായതായും വിമാനത്താവളം സുരക്ഷിതമാക്കാൻ നടപടികള്‍ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ