ഖത്തറിലെ മത്സ്യ വിപണി ഉണരുന്നു: പ്രാദേശിക മത്സ്യങ്ങളുമായി സെൻട്രൽ മാർക്കറ്റും ദോഹ പോർട്ടും സജീവം

 


ദോഹ: ഖത്തറിൽ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങൾ നീങ്ങിയതോടെ രാജ്യത്തെ പ്രമുഖ മത്സ്യ വിപണികൾ സജീവമാകുന്നു. ഉമ്മുസലാൽ സെൻട്രൽ ഫിഷ് മാർക്കറ്റിലും ഓൾഡ് ദോഹ പോർട്ടിലെ വിപണിയിലുമാണ് ഇപ്പോൾ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പ്രാദേശിക കടലുകളിൽ നിന്ന് ദിവസവും പിടിക്കുന്ന ഫ്രഷ് മത്സ്യങ്ങൾ ധാരാളമായി വിപണിയിൽ എത്തുന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

കടലിൽ നിന്ന് നേരിട്ടെത്തിക്കുന്ന മത്സ്യങ്ങളുടെ തത്സമയ പ്രദർശനവും വൈവിധ്യമാർന്ന സ്റ്റാളുകളിലെ വിപുലമായ വ്യാപാരവുമാണ് നിലവിൽ വിപണിക്ക് ഉണർവ് പകരുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വൻ ജനത്തിരക്കാണ് മാർക്കറ്റുകളിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യങ്ങൾ വിപണിയിലേക്ക് എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ 



വളരെ പുതിയ വളരെ പഴയ