യുഎഇയിലെ സ്കൂളുകളിൽ മൂന്നാം അധ്യയന പാദത്തിലെ മിഡ്-ടേം അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് മെയ് 25 മുതൽ 29 വരെ സ്കൂളുകൾക്ക് അവധിയായിരിക്കും. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും.
അധ്യാപകർക്കും മറ്റ് സ്കൂൾ ജീവനക്കാർക്കും ഈ അവധി ബാധകമാണ്. മന്ത്രാലയം പ്രഖ്യാപിച്ച അക്കാദമിക് കലണ്ടറിലെ ഈ അധ്യയന വർഷത്തിലെ മൂന്നാമത്തെ ടേമിലെ അവധിയുമായി ചേർന്നാണ് പെരുന്നാൾ അവധി വരുന്നത്. മെയ് 23, 24 തീയതികളിലെ വാരാന്ത്യ അവധിക്കു ശേഷം തുടങ്ങുന്ന സ്കൂൾ അവധി കഴിഞ്ഞ് ജൂൺ 1ന് ക്ലാസുകൾ പുനരാരംഭിക്കും.

